കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗത്വം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
2008 – ലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷിതത്വ നിയമപ്രകാരം കേരളത്തിലെ അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് രൂപീകരിക്കപ്പെട്ടു.
ഈ ബോർഡ് 2011 മുതൽ അതിലെ അംഗത്വം ഉള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തനങ്ങൾ ആരംഭിച്ചു.
അംഗത്വ അർഹത
14 വയസ്സ് പൂർത്തീകരിക്കുകയും 59 വയസ്സ് പൂർത്തിയാകാതെ ഇരിക്കുകയും ചെയ്യുന്ന കേരളത്തിലെ കൈത്തൊഴിലും, വിദഗ്ധ തൊഴിലും, അലക്ക് തൊഴിലും, ബാർബർ – ബ്യൂട്ടീഷൻസ് മേഖലയിലും, പാചക മേഖലയിലും, ഗാർഹിക മേഖലയിലും, ക്ഷേത്ര തൊഴിലും പണിയെടുക്കുന്ന തൊഴിലാളികൾക്കും, സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും ഈ ബോർഡിൽ അംഗമാകാൻ ആവുന്നതാണ്.
അംഗത്വം എടുക്കുന്നതിനുള്ള നടപടിക്രമം
അംഗത്വം എടുക്കുന്നതിനായി നിശ്ചിത ഫോറം പൂരിപ്പിച്ച് ജില്ലാ ക്ഷേമനിധി ഓഫീസിൽ തൊഴിലാളി തിരിച്ചറിയൽ രേഖകളുമായി
( ആധാർ കാർഡ്) നേരിട്ട് ഹാജരാക്കേണ്ടതാണ്.
അംഗത്വം എടുക്കുന്നതിനുള്ള അപേക്ഷ ഫോറം മാതൃക താഴെ കൊടുത്തിട്ടുണ്ട്
അംഗത്വം എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്
അംഗത്വം എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 75 രൂപ ആകേണ്ടതാണ്.
ക്ഷേമനിധി ഫണ്ടിലേക്ക് എല്ലാമാസവും തൊഴിലാളി അടയ്ക്കേണ്ട വരിസംഖ്യ
തൊഴിലാളി 50 രൂപ
തൊഴിലുടമ 50 രൂപ
സർക്കാർ ഗ്രാൻഡ് – അടയ്ക്കുന്ന രൂപയുടെ 10% (അംശാദായം ആയി ലഭിക്കുന്ന ഓരോ 100 രൂപയുടെ പത്തു ശതമാനം )
സ്വയം തൊഴിൽ ചെയ്യുന്നവരും സ്ഥിരമായി തൊഴിലുടമ ഇല്ലാത്തതുമായ തൊഴിലാളികൾ പ്രതിമാസം 100 രൂപ വീതം ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ടതാണ്
പണം അടയ്ക്കേണ്ട വ്യവസ്ഥകൾ
1. അംഗത്വം എടുക്കുന്ന സമയത്ത് അംഗത്വ രജിസ്ട്രേഷൻ ഫീസായി 75 രൂപയും അടുത്ത ആറു മാസത്തേക്കുള്ള അംഗത്വ വരിസംഖ്യ 600 രൂപയും അടയ്ക്കേണ്ടതാണ് ( തൊഴിലാളി 50 രൂപ + തൊഴിലുടമ 50 രൂപ)
2. പിന്നീടുള്ള അംഗത്വ വരിസംഖ്യ ഓരോ ആറുമാസം കൂടുമ്പോഴും ആറു മാസത്തേക്കുള്ള അംഗത്വ വരിസംഖ്യ 600 രൂപ ക്ഷേമനിധിയിലേക്ക് മുൻകൂട്ടി അടയ്ക്കേണ്ടതാണ്.
തൊഴിലാളികൾക്ക് ക്ഷേമനിധി ഓഫീസിൽ നേരിട്ടോ ബാങ്ക് വഴിയോ നിശ്ചിത ചലാൻ പ്രകാരം അംഗത്വ വരിസംഖ്യ അടയ്ക്കാവുന്നതാണ്.
(പണം അടയ്ക്കുന്നതിനുള്ള ചലാൻ മാതൃക താഴെ കൊടുത്തിട്ടുണ്ട്)
തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ
പ്രതിമാസ പെൻഷൻ
വിദ്യാഭ്യാസ ധനസഹായം
പ്രസവ ധനസഹായം
വിവാഹ ധനസഹായം
ചികിത്സ ധനസഹായം
മരണാനന്തര ധനസഹായം
വിരമിക്കും ധനസഹായം
ധനസഹായ പരിധി : എല്ലാ ക്ഷേമനിധി ആനുകൂല്യങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ബോർഡ് കാലാകാലങ്ങളിൽ തീരുമാനിക്കുന്ന തുകയാണ് ധനസഹായമായി ലഭിക്കുക.
തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തൊഴിലാളിയോ അവരുടെ നോമിനിയോ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
ഡൗൺലോഡുകൾ
അംഗത്വം എടുക്കുന്നതിനുള്ള അപേക്ഷ ഫോറം മാതൃക
അംഗത്വ വരിസംഖ്യ അടയ്ക്കാനുള്ള ചലാൻ മാതൃക
വിവിധ ജില്ലാ ഓഫീസുകളുടെ വിലാസവും ഫോൺ നമ്പർ താഴെ കൊടുക്കുന്നു
തിരുവനന്തപുരം
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്
ടി. സി. നമ്പർ 28 / 2857 (1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി ഓ, തിരുവനന്തപുരം – 695 035, ഫോൺ : 0471 – 2578820
കൊല്ലം
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്
വി.ആർ.എ. 169/ എ, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം – 691 001, ഫോൺ : 0474 – 2749847
പത്തനംതിട്ട
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
മഹേശ്വരി ബിൽഡിംഗ്, ഐശ്വര്യ തീയേറ്ററിന് സമീപം, പത്തനംതിട്ട – 689 645, ഫോൺ : 0468 – 2220248
ആലപ്പുഴ
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
ടി.വി. തോമസ് വെൽഫെയർ ബിൽഡിംഗ്, ഒന്നാംനില പവർ, പവർ ഹൗസ് ജംഗ്ഷൻ, ആലപ്പുഴ – 7, ഫോൺ : 0477 – 2241455
കോട്ടയം
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
ആസാദ് ലൈൻ, തിരുനക്കര, കോട്ടയം, ഫോൺ : 0481 – 2300762
ഇടുക്കി
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
ഹോളിഡേ ഹോം, ഇടുക്കി
എറണാകുളം
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
ലക്കിസ്റ്റാർ ബിൽഡിങ്, മാർക്കറ്റ് റോഡ്, എറണാകുളം – 35, ഫോൺ : 0484 – 2366191
തൃശ്ശൂർ
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
മാർക്സ് കോംപ്ലക്സ്, രണ്ടാംനില, പൂത്തോൾ, തൃശ്ശൂർ – 4, ഫോൺ : 0487 – 2385900
പാലക്കാട്
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
സിനിമംഗളം, 17/ 653 (3), ഫയർ സ്റ്റേഷൻ റോഡ്, പാലക്കാട്, ഫോൺ : 0491 – 2505358
മലപ്പുറം
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
അപ്പ്ഹിൽ, പെരിന്തൽമണ്ണ റോഡ്, മലപ്പുറം, ഫോൺ : 0483 – 2730400
കോഴിക്കോട്
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
കെ.എം.ഓ ബിൽഡിംഗ്, സിവിൽ സ്റ്റേഷന് സമീപം, കോഴിക്കോട് – 673 020, ഫോൺ : 0495 – 2378480
കണ്ണൂർ
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്,
അശോക ബിൽഡിംഗ്, തളിക്കാവ് റോഡ്, കണ്ണൂർ – 2, ഫോൺ : 0497 – 2970270
Kerala Labour Welfare fund is for promoting the welfare of labour and certain other matters connected herewith in the State of…
The Ministry of Labour & Employment is one of the oldest and important Ministries of the Government of Kerala. The…
This website uses cookies.